ആലങ്ങാട്: കിഴക്കേ വെളിയത്തുനാട് പാടശേഖര സമിതി പൊതുയോഗം പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. മോഹൻകുമാർ , മുഹമ്മദ് മെഹജൂബ്, കൃഷി ഓഫിസർ നൈമ നൗഷാദലി, കൃഷി അസിസ്റ്റന്റ് ഓഫീസർ വിനീത എന്നിവർ പങ്കെടുത്തു. വി.പി. വാസുദേവൻ (പ്രസിഡന്റ്), റിയാദ് കുന്നത്ത് (സെക്രട്ടറി), ശോഭന (ട്രഷറർ), കുഞ്ഞിബ്രാഹിം (വൈസ് പ്രസിഡന്റ്), എ.വി. അജി (ജോ. സെക്രട്ടറി) എന്നിവർ ഭാരവാഹികളായി 17 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കെ.കെ. മാധവൻ, റിയാസ്, കുഞ്ഞീന, കെ.കെ ശിവൻ, അൻവർ അലി, ആർ. സുനിൽകുമാർ , ചന്ദ്രശേഖരൻനായർ , അബ്ദുൾ കരീം, അനസ്, അബ്ദുൾ റഹ്മാൻ , അഷറഫ്, അനു വി. മേനോൻ എന്നിവർ പങ്കെടുത്തു.