കൊച്ചി: എം.ബി.ബി.എസ് കരസ്ഥമാക്കിയവരെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ഡി.വൈ.എഫ്.ഐ കുമ്പളങ്ങി ഭജനമഠം യൂണിറ്റ് ആദരിച്ചു. സി.പി.എം പള്ളുരുത്തി ഏരിയാ സെക്രട്ടറി പി.എ. പീറ്റർ ഉദ്ഘാടനം ചെയ്തു. സി.പി.എം കുമ്പളങ്ങി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെയ്‌സൺ ടി. ജോസ് മുഖ്യാതിഥിയായി. യൂണിറ്റ് പ്രസിഡന്റ് സെൽജൻ കുറുപ്പശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്‌.ഐ പള്ളുരുത്തി ബ്ലോക്ക് സെക്രട്ടറി കെ.സി. അരുൺകുമാർ, ഡി.വൈ.എഫ്‌.ഐ നോർത്ത് കുമ്പളങ്ങി മേഖലാ സെക്രട്ടറി എൻ.ജി. സരുൺ, പ്രസിഡന്റ് മിഥുൻ കെ. തിലകൻ, ഭജനമഠം ബ്രാഞ്ച് സെക്രട്ടറി ടി. വി. വിമൽ, യൂണിറ്റ് സെക്രട്ടറി വി.എ. ഷാൽവിൻ, പി.എ. ആഷിക് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് അതിർത്തിയിൽ നിന്ന് എം.ബി.ബി.എസ് കരസ്ഥമാക്കിയ ഡോ. അലോഷ്യസ് ജോസഫ്, ഡോ.ആര്യ രാമചന്ദ്രൻ എന്നിവർ മറുപടി പ്രസംഗം നടത്തി.