anwar-sadath-mla

ആലുവ: കുടുംബശ്രീ നടപ്പാക്കുന്ന അഗ്രിന്യൂട്രി ഗാർഡൻ കാമ്പയിന്റെ ഭാഗമായി ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ടങ്ങൾ മുഖേനയുള്ള പച്ചക്കറി കൃഷി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, മെമ്പർമാരായ സി.പി. നൗഷാദ്, പി.എസ്. യൂസഫ്, ലൈല അബ്ദുൾ ഖാദർ, സി.ഡി.എസ് ചെയർപേഴ്‌സൺ റംല താജുദ്ദീൻ, അംഗങ്ങളായ മാഫിത എം, റാഹില കെ.എ, ഫെമിന അഷറഫ്, ശോഭ ബാബു എന്നിവർ സംസാരിച്ചു.