
കൊച്ചി: ടൂറിസം പ്രൊഫഷണൽസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലെ 'മഴപ്പന്തുകളി' സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ആഗസ്റ്റ് ആറ്, ഏഴ് തിയതികളിൽ എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടക്കും. പ്രമുഖ ഹോട്ടലുകളുടെയും ട്രാവൽ കമ്പനികളുടെയും 24 ടീമുകൾ മാറ്റുരയ്ക്കും. ഈ വർഷം വനിതകളും ടൂർണമെന്റിൽ പങ്കെടുക്കും. ആറിന് രാവിലെ 7മണിക്ക് മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ടൂറിസം പ്രൊഫഷണൽസ് ക്ലബ്ബ് പ്രസിഡന്റ് ഷെയ്ഖ് ഇസ്മയിൽ അദ്ധ്യക്ഷത വഹിക്കും. വിജയികൾക്ക് എവറോളിംഗ് ട്രോഫിയും 30,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 25,000, 10,000 രൂപ വീതവും സമ്മാനിക്കും.