ഫോർട്ടുകൊച്ചി: സംസ്ഥാന സബ് ജുനിയർ ,ജൂനിയർ ,സീനിയർ ,മാസ്റ്റേഴ്സ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനത്തിൽ സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും മുന്നിൽ. അമൽജിത്ത് (ആലപ്പുഴ ) ,അഭിഷേക് കെ.എ . (ആലപ്പുഴ) ,പ്രദുൽ എ.കെ. (കാസർകോഡ് ) എ.ആദിത് (എറണാകുളം ) എന്നിവർ ആൺകുട്ടികളുടെ വിഭാഗത്തിലും പ്രഗതി. പി.നായർ ,വി. കെ.അജ്ഞന കൃഷ്ണ ,ആർ .ശ്വേത ( എല്ലാവരും ആലപ്പുഴ) ,ധന്യ ആന്റണി (വയനാട് ) എന്നിവർ പെൺകുട്ടികളുടെ വിഭാഗത്തിലും ഒന്നാം സ്ഥാനക്കാരായി. മത്സരങ്ങൾ കൊച്ചി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. ജെ.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. അർജുനാ അവാർഡ് ജേതാവ് പി.ജെ. ജോസഫ് ,കൗൺസിലർ ബെന്നി ഫെർണാണ്ടസ്, ജില്ലാ പ്രസിഡന്റ് പത്മകുമാർ ,സെക്രട്ടറി സി.എസ് . ഷൈജു എന്നിവർ സംസാരിച്ചു.