മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ നമ്മളും കൃഷിയിലേക്ക് പദ്ധതിയിൽപ്പെടുത്തി പായിപ്ര പഞ്ചായത്ത് മൂന്നാംവാർഡിൽ ആരംഭിച്ച് കൂർക്കക്കൃഷിയുടെ ഉദ്ഘാടനം മെമ്പർ റെജീന ഷിഹാജ് നിർവഹിച്ചു. പായിപ്ര പ്രദേശത്തെ കൂർക്കക്കൃഷിയുടെ പ്രതാപം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൃഷി ആരംഭിച്ചിട്ടുള്ളത്. മുളവൂരിലെ പ്രധാന കൂർക്ക കർഷകനായ ഫൈസൽ മുളവൂരാണ് കൃഷി നടത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും നടീൽ വസ്തക്കൾ നൽകുകയും ചെയ്തത്.
ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.എം. നൗഫൽ, യുനൈറ്റഡ് ലൈബ്രറി സെക്രട്ടറി പി.ഇ. അഷറഫ് , അനസ് മുതിരക്കില, സിറാജ് പി.എം, ഷിഹാജ് സി.എം, പൗലോസ് വാളംക്കോട്ട്, ഷമീർ പി.ഇ, ഇസ്മായിൽ പി.എച്ച്, ജമാൽ പി.എം, സെയ്തു മുഹമ്മദ്, ഇബ്രാഹിം, തുടങ്ങിയവർ പങ്കെടുത്തു. വാർഡിലെ തരിശ് കിടക്കുന്ന ഭൂമിയിൽ കൂർക്കക്കൃഷി നടത്തുമെന്ന് വാർഡ് മെമ്പർ റെജീന ഷിഹാജ് പറഞ്ഞു.