pada

കൊച്ചി: എസ്.എൻ.ഡി.പി യോഗം കലൂർ ശാഖ ചതയോപഹാരം ഗുരുദേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കലൂർ ഗുരുദേവ ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ കലൂർ എസ്.സി.എസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ പി.ഐ. തമ്പി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് കൺവീനർ കെ.കെ.പീതാംബരൻ അദ്ധ്യക്ഷനായി. ചന്ദന പർവ്വതി ഗുരുവന്ദനം ചൊല്ലി. ഡോ. ആർ. ബോസ് മുഖ്യപ്രഭാഷണം നടത്തി. കെ.കെ. പീതാംബരൻ, പി,എൻ. ജഗദീശൻ, മിനി കിഷോർകുമാർ, സി.സി. ഗാന്ധി, വർഷ രോഹിത്, എം.ഒ. ശിവാനി, സബിൻ വി. എസ്. എന്നിവർ സംസാരിച്ചു.