കൊച്ചി: പ്രമുഖ ഗിറ്റാറിസ്റ്റ് വിശ്വനാഥ് അയ്യരെ ശിഷ്യരുടെ കൂട്ടായ്മയായ ഗിറ്റാർ കമ്മ്യൂണിറ്റി കൊച്ചി സംഗീതാഞ്ജലി അർപ്പിച്ച് ആദരിക്കും. 100 ശിഷ്യർ പങ്കെടുക്കും. ആഗസ്റ്ര് ആറിന് കാക്കനാട് റെക്കാ ക്ലബ്ബിൽ നടക്കുന്ന ചടങ്ങ് വൈകിട്ട് ആറിന് സംഗീത സംവിധായകൻ ജെറി അമൽദേവ് ഉദ്ഘാ‌ടനം ചെയ്യും. സംഗീത സംവിധായകൻ ബേണി പങ്കെടുക്കും. രാവിലെ 10ന് ഗിറ്റാർ കമ്മ്യൂണിറ്റി യോഗം. തുടർന്ന് കുടുംബസംഗമം നടക്കും. വൈകിട്ട് വിശ്വനാഥ് അയ്യരെ ബേണി പൊന്നാടഅണിയിച്ച് ആദരിക്കും. തൃപ്പൂണിത്തുറ സ്വദേശിയായ വിശ്വനാഥ് അയ്യർക്ക് രാജ്യത്തുടനീളം ശിഷ്യസമ്പത്തുണ്ട്.