meet

കാലടി: കേന്ദ്ര അന്വേഷണ ഏജൻസിയുടെ ദുരുപയോഗത്തിനെതിരെയും വിലക്കയറ്റം,ഇന്ധന വിലവർദ്ധനവ്, രൂപയുടെ മൂല്യ തകർച്ച എന്നിവക്കെതിരെ യൂത്ത് കോൺഗ്രസ് ശ്രീമൂലനഗരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കണിക്കാവ് ജംഗ്ഷനിൽ പ്രതിഷേധ ജ്വാല നടത്തി. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനാസ് ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോ പി. ആന്റു, ഡി.സി.സി ജന. സെക്രട്ടറി പി. എൻ. ഉണ്ണിക്കൃഷ്ണൻ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് വി. വി സെബാസ്റ്റ്യൻ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. സി. മാർട്ടിൻ, പഞ്ചായത്ത്‌ അംഗങ്ങളായ കെ. ഡി .ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു..