
ആലുവ: കർഷകത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളിൽ നിന്ന് പിരിക്കുന്ന തുക അഞ്ചിൽ നിന്നും 20 രൂപയാക്കിയിട്ടും അംഗങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകാൻ ഇടത് സർക്കാർ തയ്യാറായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു.
ദേശീയ കർഷകതൊഴിലാളി ഫെഡറേഷൻ ജില്ലാക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കൊച്ചാപ്പു പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ.മാരായ കെ. ബാബു, അൻവർ സാദത്ത്, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, കെ.പി. ധനപാലൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഐ.കെ. രാജു, എം.ഒ. ജോൺ, വി.പി. ജോർജ്, തോപ്പിൽ അബു, വി.കെ.ഷാനവാസ്, പി.കെ.ചന്ദ്രശേഖരൻനായർ, ബാബു കൊല്ലംപറമ്പിൽ എന്നിവർ സംസാരിച്ചു.
രാവിലെ ക്യാമ്പിന് തുടക്കം കുറിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ് പതാക ഉയർത്തി. ശേഷം അന്തരിച്ച മുൻ സംസ്ഥാന പ്രസിഡന്റ് ജോയ് മാളിയേക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. അബ്ദുൾ റഷീദ്, യു.പി. ചാക്കപ്പൻ എന്നിവർ
ക്ളാസെടുത്തു.