kusat

കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ എം.എസ്.സി. മറൈൻ ജിയോളജി കോഴ്‌സിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് ആഗസ്റ്റ് 2ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷൻ നടത്തും. ഹിന്ദി വകുപ്പിൽ പി.ജി. ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ, ജേണലിസം ആൻഡ് കമ്പ്യൂട്ടിംഗ് കോഴ്‌സിലും ഡി.ഡി.യു കൗശൽ കേന്ദ്രത്തിൽ എം.വോക് ഇൻ മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ്, എം.വോക് ഇൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് കൺസൾട്ടിംഗ് എന്നീ പ്രോഗ്രാമുകളിലും ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 3 ന് രാവിലെ 10.00 ന് അതത് ഓഫീസുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. എം.എസ്.സി മറൈൻ ജിയോളജി സ്‌പോട്ട് അഡ്മിഷന് ക്യാറ്റ് റാങ്ക് ലിസ്റ്റിലുള്ള എം.എസ്.എം വിഭാഗക്കാർ അപേക്ഷിച്ചാൽ മതി.
ബി.ടെക് മറൈൻ എൻജിനിയറിംഗ് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് കെ.എം.സ്‌കൂൾ ഒഫ് മറൈൻ എൻജിനിയറിംഗിൽ ആഗസ്റ്റ് 2ന് രാവിലെ 10നും എം.എസ്.സി ഫോറൻസിക് സയൻസിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെന്റർ ഫോർ ഇന്റഗ്രേറ്റഡ് സ്റ്റഡീസിൽ 4ന് രാവിലെ 10 നും ക്യാറ്റ് -2022 റാങ്ക് ലിസ്റ്റിലുള്ള വിദ്യാർത്ഥികൾക്ക് 3 വർഷത്തെ എൽ.എൽ.ബി. (ഈവനിംഗ് അക്കാഡമിക്) പ്രോഗ്രാമിലേക്ക് സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിൽ 4ന് രാവിലെ 9.30നും സ്‌പോട്ട് അഡ്മിഷനുണ്ടാവും. പങ്കെടുക്കുന്നവർ https://forms.gle/QpqTVQTjBxapoBwb7 എന്ന ലിങ്കിലുള്ള ഗൂഗിൾ ഫോം പൂരിപ്പിക്കണം. വിശദ വിവരങ്ങൾ https://admissions.cusat.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.