കാലടി :കാലടി പിരാരൂരിൽ സി.പി.എം ബ്രാഞ്ച് അംഗത്തിന് വെട്ടേറ്റു. പിരാരൂർ മുളവരിക്കൽ വീട്ടിൽ ജോസിനാണ് (60) വെട്ടേറ്റത്. അയൽവാസിയായ പുതുശ്ശേരി വീട്ടിൽ പാപ്പു (75) വാണ് വെട്ടിയത്. ഇന്നലെ (ശനിയാഴ്ച) രാവിലെ ഇരുവരും തമ്മിലുണ്ടായ അതിർത്തി തർക്കമാണ് ആക്രമണ കാരണം. വെട്ടേറ്റ ജോസിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോസിന്റെ വലതുകൈയിലെ ഞെരമ്പു മുറിയുകയും ചെറിയ പൊട്ടലുമുണ്ട്. പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നെടുമ്പാശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. സി.പി.എം കാലടി ലോക്കൽ കമ്മിറ്റിയിലെ തേവർ മഠം ബ്രാഞ്ച് അംഗമാണ് ജോസ്.