മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ.ഈസ്റ്റ് ഹൈസ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം കവിയും നാടൻ പാട്ടുകലാകാരനുമായ കുമാർ കെ.മുടവൂരും സഹധർമ്മിണിയും കവയിത്രിയുമായ സി.എൻകുഞ്ഞുമോളും ചേർന്ന് നിർവഹിച്ചു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് സുൾഫി കെ.ബാവ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ എൻ.കെ.രാജൻ, വിദ്യാരംഗം കൺവീനർ കെ.കെ. മനോജ്, സീനിയർ അസിസ്റ്റന്റ് കെ.എം.ഷീജ, സ്റ്റാഫ് സെക്രട്ടറി എം.കെ. ആഷ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികളുമുണ്ടായി. ക്ലബ് കൺവീനർമാരായ ഷീന എം.ഡേവിസ്, ഇ.എം.സ്വപ്ന, വി.കെ.മിനിമോൾ, ടി.പി.സിനിമോൾ, റോയി ജേക്കബ് എന്നിവർ നേതൃത്വം നൽകി.