കാലടി: കുടുംബശ്രീയുടെ നേതൃത്വത്തിൽ കോഴിയും കോഴികൂടും സ്വന്തമായുള്ള സംരംഭകർക്ക് കുടുംബശ്രീ ധന സഹായ വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി .യൂ. ജോമോൻ ഉദ്ഘാടനം ചെയ്തു. സി .ഡി. എസ് വൈസ് ചെയർപേഴ്സൺ മഞ്ജു വേണു അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റെജി വർഗീസ്, അംഗങ്ങളായ ലൈജു ഈരാളി,റിജി ഫ്രാൻസിസ്, ജില്ലാ പ്രോഗ്രാം മാനേജർ പൊന്നി കണ്ണൻ, ബ്ലോക്ക് കോ- ഓർഡിനേറ്റർമാരായ അനിത, രാഹുൽ വി .ഇ. ഒ,റെജി അക്കൗണ്ടന്റ് ബിന്ദു വർഗീസ്,അനില തുടങ്ങിയവർ സംസാരിച്ചു