obituary

മൂവാറ്റുപുഴ: റോഡ് മുറിച്ചുകടക്കുമ്പോൾ മിനിലോറി ഇടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹോട്ടൽ ഉടമ മരണമടഞ്ഞു. തൃക്കളത്തൂർ പള്ളിത്താഴം ആലുങ്കൽ എ.വി. സുകുമാരനാണ് (72) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം. ഉടനെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. തൃക്കളത്തൂരിൽ ഹോട്ടൽ നടത്തിവരികയായിരുന്നു. ഭാര്യ: രാധ. മകൻ: മനു. മരുമകൾ: അഖില. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ.