കൊച്ചി: 'ലെറ്റ് അസ് സിംഗ്' സംഗീത കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 7ന് ഫേസ്ബുക്ക് ലൈവിൽ ഗായകൻ മുഹമ്മദ് റഫി അനുസ്മരണം (റഫിനൈറ്റ്) സംഘടിപ്പിക്കും. സംഗീത സംവിധായകൻ ജെറി അമൽദേവ് ഉദ്ഘാടനം ചെയ്യും. പി. ജയചന്ദ്രൻ, ഉണ്ണിമേനോൻ, യുവഗായകൻ അഫ്‌സൽ, മണിയൻപിള്ള രാജു, ബേണി എന്നിവർ പങ്കെടുക്കും.