1

തൃക്കാക്കര: കാക്കനാട് തട്ടുകട തീയിട്ട് നശിപ്പിച്ചു. തുതിയൂരിൽ സെന്റ് തോമസ് പള്ളിക്ക് സമീപത്തെ വെളുത്തപറയിൽ മങ്ങാട്ട് വീട്ടിൽ സി. കുമാറിന്റെ കടയാണ് സാമൂഹ്യവിരുദ്ധർ തീയിട്ടത്. കടയുടെ ഷീറ്റ് ഉൾപ്പടെയുളളവ പൂർണ്ണമായും കത്തിനശിച്ചു. ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെ നടക്കാനിറങ്ങിയ സ്ത്രീകളാണ് തീ പടരുന്നത് കണ്ടത്. ഉടൻ കടയുടമയെ വിവരം അറിയിക്കുകയായിരുന്നു.പ്രദേശവാസുകളുടെ നേതൃത്വത്തിലാണ് തീ അണച്ചത്.സംഭവത്തിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. കുമാറിന്റെയും കുടുംബത്തിന്റെയും ഏക ഉപജീവനമാർഗമാണ് ചായക്കട