കിഴക്കമ്പലം: ഒ​റ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്​റ്റിക് ഉത്പന്നങ്ങളും പ്ലാസ്റ്റിക് വേസ്​റ്റ് മാനേജ്‌മെന്റ് ചട്ടപ്രകാരം നിരോധിച്ച ഉത്പന്നങ്ങളും ഉപയോഗിക്കുന്നതും കൈവശംവയ്ക്കുന്നതും കിഴക്കമ്പലം പഞ്ചായത്ത് പരിധിയിൽ കർശനമായി നിരോധിച്ചു. നിരോധിച്ച ഉത്പന്നങ്ങൾ കൈവശംവയ്ക്കുകയോ ഉപയോഗിക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ നിയമാനുസൃത ശിക്ഷാനടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.