
കാലടി : കാലടിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായ കെ. രാഘവൻപിള്ളയെ സി.പി. എം കാലടി ലോക്കൽ കമ്മിറ്റി അനുസ്മരിച്ചു . ജില്ലാ കമ്മിറ്റി അംഗം കെ .എ. ചാക്കോച്ചൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.കെ. കുഞ്ചു അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ. തുളസി, ലോക്കൽ സെക്രട്ടറി ബേബി കാക്കശ്ശേരി, ആർ. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ അവാർഡ് വിതരണം നടന്നു.