മട്ടാഞ്ചേരി: എൻ.കെ.എ ലത്തിഫ് അനുസ്മരണ സമ്മേളനവും പുരസ്കാര വിതരണവും ടി. ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൊച്ചി നോർത്ത് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെയും റെഡ് റോസ് കൾച്ചറൽ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 4.30ന് കപ്പലണ്ടിമുക്ക് ഷാദി മഹലിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും. ഏഷ്യാ തലത്തിൽ ശരീര സൗന്ദര്യ മത്സരത്തിൽ വിജയിച്ച അശ്വിൻ ഷെട്ടിയെയും ഡോക്ടറേറ്റ് നേടിയവരെയും എ പ്ളസ് കരസ്ഥമാക്കിയ 196 വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും. പി.എച്ച്.നാസർ അദ്ധ്യക്ഷത വഹിക്കും.