photo

വൈപ്പിൻ: എലിപ്പനി മൂലം രോഗാതുരമാകുന്നവരുടെയും മരണമടയുന്നവരുടെയും എണ്ണത്തിൽ വലിയ വർദ്ധനവ് കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ നടപ്പാക്കുന്ന മൃത്യുഞ്ജയം പരിപാടി പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ ബിന്ദു തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. കെ.ബി. ഷിനിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ ഇൻ ചാർജ്ജ് പി.ജി.ആന്റണി, പബ്ലിക് ഹെൽത്ത് നേഴ്‌സ് പി.എൻ.ഉഷാകുമാരി, ത്രേസ്യാമ്മ ആന്റണി, കെ.എ. നസീമ, ആര്യ.കെ.നടേശൻ, രേഷ്മ ലക്ഷ്മണൻ, ഗിരിജ ബാലൻ, ബീന.പി.ജി, മിനി രമേശൻ, ഷീബ വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു.

പ്രതിവാര പ്രതിരോധ ഗുളിക വിതരണം, രോഗനിരീക്ഷണം ശക്തമാക്കുന്നതിനു ആശാ, ആരോഗ്യ സേന, കുടുംബശ്രീ, ആരോഗ്യ ജാഗ്രതാ ക്ലബ്ബ് അഡ്മിൻ എന്നിവർക്കുള്ള പരിശീലനം എന്നിവ നടക്കും.