con

മട്ടാഞ്ചേരി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ നടത്തുന്ന നവസങ്കൽപ്പ യാത്രയുടെ സമാപന സമ്മേളനം വിജയിപ്പിക്കുന്നതിന് കൊച്ചി നിയോജക മണ്ഡലം ജനറൽ ബോഡി യോഗം ചേർന്നു.ഷാജി കുറുപ്പശേരി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷിയാസ്, എൻ. വേണുഗോപാൽ, ഡൊമനിക്ക് പ്രസന്റേഷൻ, പി.എച്ച്.നാസർ, കെ.എം.റഹിം, ജോൺ പഴേരി, എം.പി.ശിവദത്തൻ, അജിത്ത്, അമീർ ബാവ, കെ.കെ.കുഞ്ഞച്ചൻ, ആർ.ത്യാഗരാജൻ, ജിജ ബാബു, ആന്റണി കുരീത്തറ, ഷൈലാ തദ്ദേവുസ്, കെ.എ.മനാഫ്, പി.എ.സഗീർ എന്നിവർ സംസാരിച്ചു.