കൊച്ചി: ശാന്തിഗിരി ആശ്രത്തിൽ തൊണ്ണൂറ്റി ആറാമത് നവപൂജിതത്തോടനുബന്ധിച്ച് ഇന്ന് പാലാരിവട്ടം തേജസ് ഓഡിറ്റോറിയത്തിൽ ഏരിയ സമ്മേളനവും സൗഹൃദക്കൂട്ടായ്മയും നടക്കും. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിക്കും.
വൈകിട്ട് 4 ന് നടക്കുന്ന സൗഹൃദക്കൂട്ടായ്മയിൽ ഹൈബി ഈഡൻ എം.പി, പ്രതിപക്ഷ നേതാവ് സതീശൻ വി.ഡി, എം.എൽ.എമാരായ ഉമ തോമസ് , ടി.ജെ. വിനോദ്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, കെ.ജെ. മാക്‌സി, മേയർ അഡ്വ. എം. അനിൽകുമാർ, ജോൺ ഫെർണാണ്ടസ്, സ്വാമി ജനനന്മ ജ്ഞാന തപസ്വി തുടങ്ങിയവർ പങ്കെടുക്കും.