പള്ളുരുത്തി: മണ്ണെണ്ണയുടെ വില വർദ്ധനവിനു പിറകിൽ പിടിക്കുന്ന മത്സ്യത്തിന് വില കൂടി ലഭിക്കാതായതോടെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. ചെല്ലാനം മിനി ഫിഷിംഗ് ഹാർബറിലാണ് പ്രതിഷേധം ഉയർന്നത്. തൊഴിലാളികൾക്ക് അയല കിലോയ്ക്ക് 12 രൂപ ലഭിക്കുമ്പോൾ മാർക്കറ്റിൽ ഇത് 150 രൂപയ്ക്ക് മുകളിലാണ് വില്പന നടക്കുന്നത്.

ഇടനിലക്കാരും കച്ചവടക്കാരും ചേർന്ന് തങ്ങളെ ചൂഷണം ചെയ്യുകയാണെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. കാർഷിക വിളകൾക്ക് താങ്ങു വില ഏർപ്പെടുത്തുന്നതു പോലെ ഓരോ മത്സ്യങ്ങൾക്കും വില നിശ്ചയിക്കാൻ സർക്കാർ തയ്യാറാകണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു . മത്സ്യമേഖലയിലെ പ്രശ്നങ്ങൾക്ക് ശ്വാശത പരിഹാരം കാണുവാൻ സർക്കാർ തയ്യാറാകണമെന്നും ഇവർ ആവശ്യപെടുന്നു.