
മരട്: കെ.പി.സി.സി വിചാർ വിഭാഗ് തൃപ്പൂണിത്തുറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'നാഷണൽ ഹെറാൾഡ് - വസ്തുതകൾ' എന്ന വിഷയത്തിൽ വിചാര സദസ് സംഘടിപ്പിച്ചു. മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. വിചാർ വിഭാഗ് നിയോജകമണ്ഡലം ചെയർമാൻ പി.ഡി.ശരത് ചന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ ചെയർമാൻ ഷൈജു കേളന്തറ, സിബി സേവിയർ, പി.പി.സന്തോഷ്, ആർ.കെ.സുരേഷ് ബാബു, അഡ്വ. സനിൽ കുഞ്ഞച്ചൻ, സി.ഇ.വിജയൻ, ബെൻഷാദ് നടുവിലവീട്, സുനില സിബി, ലാൽബർട്ട് ചെട്ടിയാംകുടി, സന്തോഷ് പുളിക്കൽ, റിയാസ് കെ. മുഹമ്മദ്, പി.എ.നിസാർ, ശകുന്തള പുരുഷോത്തമൻ, നജീബ് താമരക്കുളം, എസ്.ഐ. ഷാജി എന്നിവർ സംസാരിച്ചു.