കളമശേരി: മഹാമാരിയുടെ വിളയാട്ടത്തിന്റെ രണ്ടു വർഷ ഇടവേളയ്ക്കു ശേഷം തൃക്കാക്കര മഹാക്ഷേത്രത്തിലെ മഹോത്സവം വിപുലമായ പരിപാടികളോടെ 29 മുതൽ സെപ്തംബർ 6 വരെ ആഘോഷിക്കും. 29 ന് വൈകിട്ട് 7 മുതൽ കലാപരിപാടികളുടെ ഉദ്ഘാടനം, തൃക്കാക്കരയപ്പൻ പുരസ്കാരം സമർപ്പണം, പഞ്ചാരിമേളം അരങ്ങേറ്റം എന്നിവ നടക്കും. 30 ന് കലവറ നിറയ്ക്കൽ, സമ്പൂർണ്ണ നാരായണ പാരായണം, സോപാന സംഗീതം, തൃക്കൊടിയേറ്റ്, ഓട്ടൻതുള്ളൽ, 31 ന് കാഴ്ചശ്രീബലി, സംഗീത കച്ചേരി, നൃത്ത സന്ധ്യ, 1 ന് സോപാന സംഗീത പദമഞ്ജരി, സംഗീത സന്ധ്യ, 2 ന് കുറത്തിയാട്ടം, ഭരതനാട്യം, നൃത്തനൃത്ത്യങ്ങൾ, 3 ന് അർദ്ധ ശാസ്ത്രീയ നൃത്തം, മേജർസെറ്റ് കഥകളി, 4 ന് ഭക്തിഗാനതരംഗിണി, മെഗാ ഗാനമേള, 5 ന് ഡബിൾ തായമ്പക, നൃത്തനൃത്ത്യങ്ങൾ, നൃത്താഞ്ജലി, 6 ന് ചെറിയ വിളക്ക് ,സ്പെഷ്യൽ നാദസ്വരം, സ്പെഷ്യൽ തവിൽ, തിരുവാതിര കളി , 7 ന് വലിയ വിളക്ക്, പഞ്ചാരിമേളം, ഉത്രാട സദ്യ, പകൽപ്പൂരം, പഞ്ചവാദ്യം, തിരുവാതിര കളി, ചാക്യാർകൂത്ത്, പകൽപ്പൂരം, വലിയ വിളക്കും പള്ളിവേട്ടയും, 9 ന് തിരുവോണം, മഹാബലിയെ എതിരേൽപ്പ്, തിരുവോണ സദ്യ, കൊടിയിറക്കൽ, ആറാട്ടെഴുന്നുള്ളിപ്പ്, തിരുവാതിര കളി, കരോക്കെ ഗാനമേള, സംഗീതാർച്ചന, ആകാശവിസ്മയ കാഴ്ച്ച .