അങ്കമാലി: എറണാകുളം ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു അങ്കമാലി ഏരിയാ കൺവെൻഷൻ നടന്നു. തൊഴിലാളികളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്ക് വിദ്യഭ്യാസ അവാർഡുകളുടെ വിതരണവും മാതൃക തൊഴിലാളികളായ കാലടി മേഖല സെക്രട്ടറി പി.എ. ഡേവീസ് , മൂക്കന്നൂർ മേഖല സെക്രട്ടറി കെ.എ. ഇട്ടീര എന്നിവരെ ആദരിക്കലും നടന്നു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പി. ശെൽവൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് എം.ടി. വർഗ്ഗീസ് അദ്ധ്യക്ഷനായി. സി. ഐ. ടി .യു ഏരിയാ സെക്രട്ടറി സി .കെ. സലിംകുമാർ മാതൃക തൊഴിലാളികളെ ആദരിച്ചു. തൊഴിലാളികളുടെ ചികിത്സ സഹായ ഫണ്ട് ശേഖരണത്തിനായിട്ടുള്ള സമ്മാന കൂപ്പൺ നറുക്കെടുപ്പിന്റെ ഉദ്ഘാടനം യൂണിയൻ ഏരിയാ ട്രഷറർ ജിജോ ഗർവ്വസിസ്സ് നിർവ്വഹിച്ചു. ഏരിയാ സെക്രട്ടറി പി.വി ടോമി ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.വി. സാമുവൽ , മാത്യു തെറ്റയ്യിൽ, അസോസിയേഷൻ മേഖലാ പ്രസിഡന്റും നഗരസഭ പ്രതിപക്ഷ നേതാവുമായ ടി.വൈ ഏല്യാസ്, എം.കെ പ്രകാശൻ എ .കെ ഏല്യാസ്, കെ .പി ഷാജി, ദേവിക വിനോദ്, കെ.എസ് ആൽബിൻ എന്നിവർ സംസാരിച്ചു.
.