അങ്കമാലി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ ) അങ്കമാലി മേഖലാ തലത്തിൽ ഫോട്ടോഗ്രാഫി - വീഡിയോഗ്രാഫി ശില്പശാല ചൊവ്വ രാവിലെ 10 മുതൽ 3 മണി വരെ അങ്കമാലി എലൈറ്റ് പ്ലാസയിൽ നടക്കും. മേഖലാ പ്രസിഡന്റ് റിജോ തുറവൂർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതൃത്വത്തിൽ നടന്ന ഫോട്ടോ ഫെസ്റ്റ് ഇൻഡ്യ 2022 ലെ സമ്മാനർഹനായ അത്താണി യൂണിറ്റ് അംഗം ഷെമീർ ഗാലക്സിക്ക് സംസ്ഥാന സെക്രട്ടറി ഷാജോ ആലുക്കൽ സമ്മാനം വിതരണം ചെയ്യും.നിക്കോൺ കമ്പനിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്ലാസ് ഐസക്ക് ശ്യാം നയിക്കും.