
കൊച്ചി:സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരന്റി നൽകണമെന്നും സാധാരണക്കാരുടേയും പെൻഷൻകാരുടെയും നിക്ഷേപങ്ങൾ കൊള്ളയടിച്ചവരെ തുറങ്കിൽ അടയ്ക്കണമെന്നും ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിലും സഹകരണ സംഘം നിക്ഷേപകരും കണയന്നൂർ താലൂക്ക് ഓഫിസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
മുൻ ഡി.സി.സി അംഗം നോബർട്ട് അടിമുറി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ്, രാധാകൃഷ്ണൻ കടവുങ്കൽ, ടി.എൻ. പ്രതാപൻ, കെ.വി.ജോൺസൺ, ശശി എടവനക്കാട്, കെ.അപ്പുക്കുട്ടൻ, ജുവൽ ചെറിയാൻ, ബിജു ക്ലീറ്റസ്, കെ.ജി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.