കൊച്ചി: മൂലമ്പിള്ളി പാക്കേജ് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തുടർ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വരാപ്പുഴ അതിരൂപത രാഷ്ട്രീയ കാര്യസമിതി അറിയിച്ചു. വിദഗ്ദ്ധർ ഉൾപ്പെട്ട കമ്മിഷൻ രൂപീകരിച്ച് പാക്കേജിന്റെ നിജ:സ്ഥിതി പുറത്തുവിടും. കമ്മിഷൻ സ്ഥലം സന്ദർശിച്ച് തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർപരിപാടികൾ ആവിഷ്‌കരിക്കും. വൈപ്പിൻ ഗോശ്രീ ദ്വീപുകളുടെ വികസനം സംബന്ധിച്ച് വികസനസെമിനാർ സംഘടിപ്പിക്കും.

വരാപ്പുഴ അതിരൂപത വികാരി ജനറൽ മാത്യു ഇലഞ്ഞിമറ്റം യോഗം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയകാര്യസമിതി ചെയർമാൻ ഫാ. ഫ്രാൻസിസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു. ചാൻസലർ ഫാ. എബിജിൻ അറയ്ക്കൽ, കൺവീനർ അഡ്വ. ഷെറി ജെ. തോമസ്, ഫാ. പോൾസൺ സെമേന്തി, ഫാ. യേശുദാസ് പറപ്പിള്ളി, ബാബു തണ്ണിക്കോട്ട്, അലക്‌സ് ആട്ടുള്ളിൽ, ഡോ. ഗ്ലാഡിസ് മേരി ജോൺ, ഹെൻട്രി ഓസ്റ്റിൻ, ഫിലോമിന ലിങ്കൻ, ബിജു പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.