
കൊച്ചി: നേത്രരോഗ വിദഗ്ദ്ധരുടെ ശാസ്ത്ര സമ്മേളനമായ 'ലോട്ടസ് ഐ ട്രെൻഡ്‌സ്'ആരംഭിച്ചു. കൊച്ചിൻ ഒഫ്താൽമിക് ക്ലബ്ബും ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ഡയറക്ടർ ഡോ. ആർ.ജെ.മധുസുദൻ, സീനിയർ ഒഫ്താൽമോളജിസ്റ്റ് ഡോ.എൻ.എസ്.ഡി.രാജു, ഡോ.ടി.പി. ഇട്ടിയേര, ഡോ.കെ.എസ്. രാമലിംഗം, സംഗീത സുന്ദരമൂർത്തി എന്നിവർ പ്രസംഗിച്ചു.കൊവിഡ് മൂലം ജീവിതശൈലികൾ കണ്ണുകൾക്കുണ്ടാക്കിയ പ്രശ്‌നങ്ങൾ പ്രത്യേക ചർച്ചാ വിഷയമായി. ഏറ്റവും പുതിയ രോഗനിർണയ, ചികിത്സാ സാങ്കേതിക വിദ്യകളെക്കുറിച്ചും ചർച്ചകൾ നടന്നു.