
കൊച്ചി: വല്ലാർപാടം ബസിലിക്കയിൽ സംഘടിപ്പിച്ച ചരിത്ര സെമിനാർ ലാറ്റിൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് പ്രസിഡന്റ് ഡോ. ജോസഫ് കരിയിൽ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബ്രജിൻ അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.
ഡോ.ഫ്രാൻസീസ് മരോട്ടിക്കപ്പറമ്പിൽ, ഇഗ്‌നേനേഷ്യസ് ഗൊൺസാൽവസ്, ജെക്കോബി എന്നിവർ സംസാരിച്ചു. ഡോ.ഗ്രിഗറി ആർബി മോഡറേറ്ററായി.
വല്ലാർപാടം ബസിലിക്ക റെക്ടർ ഡോ.ആന്റണി വാലുങ്കൽ, ഫാ.മിഥുൻ ചെമ്മായത്ത്, ഫാ.ജോർജ് ജിത്തു വട്ടപ്പിള്ളി, ഫാ. നിജിൻ ജോസഫ് കാട്ടിപ്പറമ്പിൽ, സിസ്റ്റർ സലോമി, പീറ്റർ കൊറയ, യു.ടി.പോൾ എന്നിവർ പ്രസംഗിച്ചു.