കാലടി: മാണിക്കമംഗലം സായി ശങ്കര ശാന്തി കേന്ദ്രത്തിൽ രാമായണോത്സവം ഇന്ന് വൈകിട്ട് അഞ്ചിന് ഭാഗവത കോകിലം വെൺമണി കൃഷ്ണൻ നമ്പൂതിരിപ്പാട് രാമായണ തത്വപ്രഭാഷണം നടത്തും. വെൺമണി രാധ അന്തർജനം സമൂഹ രാമായണപാരായണത്തിന് നേതൃത്വം നൽകും. ഭജന , മംഗള ആരതി, പ്രസാദ വിതരണം എന്നിവയോടെ 8 മണിക്ക് പരിപാടി സമാപിക്കുമെന്ന് ഡയറക്ടർ പി.എൻ. ശ്രീനിവാസൻ പറഞ്ഞു.