green
ജലവഞ്ചികൾ ഒഴുക്കി മൂവാറ്റുപുഴയാറിന്റെ വീണ്ടെടുപ്പിന് ഗ്രീൻ പീപ്പിൾ പുഴക്കരക്കാവ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ മൂവാറ്റുപുഴ മുൻസിപ്പൽ ചെയർമാൻ പി .പി . എൽദോസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിന്റെ വീണ്ടെടുപ്പിന് ജലവഞ്ചികൾ ഒഴുക്കി പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ.

ഇതി​ന്റെ ഭാഗമായി​ നദിയെ സംരക്ഷി​ക്കുന്നതി​നായുള്ള സമഗ്ര പദ്ധതികൾ നഗരസഭയ്ക്ക് മുന്നിൽ സമർപ്പിച്ചു. മൂവാറ്റുപുഴ പുഴക്കരക്കാവ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ മൂവാറ്റുപുഴ മുൻസിപ്പൽ ചെയർമാൻ പി .പി. എൽദോസ് ഉദ്ഘാടനം ചെയ്തു. കൺവെൻഷനിൽ വിവിധ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ തങ്ങളുടെ ആശയങ്ങളും വിവിധ പദ്ധതികളും നഗരസഭാ ചെയർമാന് മുന്നിൽ സമർപ്പിച്ചു.

മുൻ ഐ .എഫ് .എസ് ഓഫീസർ ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി. എഴുത്തുകാരനും കവിയുമായ രവീന്ദ്രൻ മൂവാറ്റുപുഴ അദ്ധ്യക്ഷത വഹിച്ചു. ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ഓമനമോഹനൻ, വൈസ് പ്രസി. സാബു പൊതൂർ, വാർഡ് കൗൺസിലർ രാജശ്രീ രാജു, മുൻ ജനപ്രതിനിധികളായ ടി​ .എം. ഹാരിസ് ,ബിനീഷ് കുമാർ ചലച്ചിത്ര സംവിധായകൻ ജ്യോതി ആനന്ദ് സുധിൻ വാമറ്റം, ഡോക്ടർ കമ്മത്ത് രവീന്ദ്രൻ, അഡ്വ. ഹരികൃഷ്ണൻ ,അബ്ദുൾ സമദ് പി .എ , ജോർജ് സി .എച്ച്,രാജീവ് നായർ, കെ. വി ശ്രീകുമാർ, ബേബി പി.യു, എം. ആർ. കാർത്തികേയൻ നായർ, അനിൽ ജോസ്, സമിർ പാറപ്പാട്ട്, പി.ബി അനൂപ് തുടങ്ങിയവർ സംസാരിച്ചു.

..........................................

മലിനീകരണം തടയുന്നതിന് കടവ് സമിതികളും ജാഗ്രതാ സംഘങ്ങളും രൂപീകരിക്കുവാൻ ഉദ്ദേശി​ക്കുന്നു. നഗരസഭയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പി​ന്തുണ ഇതി​ന് ആവശ്യമാണ്.

അസീസ് കുന്നപ്പിള്ളി , ബിനോയി ഏലിയാസ് (മുഖ്യ കോഓഡിനേറ്റർമാർ)