മട്ടാഞ്ചേരി: കോമൺവെൽത്ത് ഗെയിംസിൽ വെയിറ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണ മെഡൽ നേടിയ മീരാ ബായ് ചാനുവിന്റെ നേട്ടം ആഘോഷിച്ച് മട്ടാഞ്ചേരിയിലെ കായിക താരങ്ങൾ. ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷന്റെയും കൊച്ചിൻ ജിംനേഷ്യത്തിന്റെയും ആഭിമുഖ്യത്തിലായിരുന്നു വിജയാഘോഷം. പായസം വിളമ്പിയും പടക്കം പൊട്ടിച്ചും താരങ്ങൾ സന്തോഷം പങ്കിട്ടു . ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് ടി.കെ. ഷഹീർ ,സെക്രട്ടറി എം.ആർ.രജീഷ് ,ട്രഷറർ വി.എസ്. ഷിഹാബുദ്ധീൻ എന്നിവർ നേതൃത്വം നൽകി.