convention

കൊച്ചി: മെഡിസെപ് പദ്ധതിയിൽ കുടുംബാംഗങ്ങളെ കൂടി ഭാഗമാക്കണമെന്നും കൂടുതൽ സ്വകാര്യ ആശുപത്രികളെ പങ്കാളികളാക്കണമെന്നും കേരള സ്‌റ്റേറ്റ് പെൻഷനേഴ്‌സ് കൗൺസിൽ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുകേശൻ ചൂലിക്കാട്, ജോയിന്റ് കൗൺസിൽ മുൻ ചെയർമാൻ ജി.മോട്ടി ലാൽ, മുൻ ജില്ലാ പ്രസിഡന്റ് എ.ആർ. വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി കെ.എം.പീറ്റർ (പ്രസിഡന്റ് ) സി.എ.കുമാരി ( സെക്രട്ടറി ), എ.ആർ.വിശ്വനാഥൻ (ട്രഷറർ), എ.ആർ.പ്രസാദ് (വൈസ് പ്രസിഡന്റ് ), കെ.പി.വത്സമ്മ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.