
കൊച്ചി: ഓൾ കേരള ഔട്ട്‌ഡോർ അഡ്വർടൈസിംഗ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ നേതൃസംഗമം അഡ്വ. പി.വി.ശ്രീനിജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.എ.നവാസ് അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ലാ പ്രസിഡന്റ് ടി.പി.അബ്ദുൽ അസീസ് മുഖ്യപ്രഭാഷണവും തിരിച്ചറിയൽ കാർഡ് വിതരണവും നിർവഹിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ.കെ.ജയപ്രകാശ്, എൻ.സി.പി ജില്ലാ ജനറൽ സെക്രട്ടറി റെജി ഇല്ലിക്കപറമ്പിൽ, ഷെറോൺ തൈവേപ്പിൽ, ജോളി ആന്റണി, യൂണിയൻ ജില്ലാ സെക്രട്ടറി ദിലീപ് കുമാർ, ട്രഷറർ റോബിൻ മഞ്ഞുമ്മൽ തുടങ്ങിയവർ പങ്കെടുത്തു. തൊഴിലാളികൾക്ക് ക്ഷേമനിധിയും പെൻഷനും ഉറപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.