കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്‌കൃതത്തിൽ എം.എയും യു.ജി.സി നെറ്റ് അല്ലെങ്കിൽ പിഎച്ച്.ഡിയുമാണ് യോഗ്യത. സംസ്‌കൃതത്തിൽ ആധികാരികമായി എഴുതുവാനുള്ള കഴിവുണ്ടാകണം. നിയമനം ഒരു വർഷത്തേയ്ക്കായിരിക്കും. പ്രായപരിധി 40 വയ്. താത്പര്യമുള്ളവർ നാലിന് രാവിലെ 10ന് കാലടിയിൽ സർവകലാശാല ആസ്ഥാനത്ത് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.