കൊച്ചി: ജില്ലാ ആയുർവേദ ആശുപത്രിയുടെ കർക്കിടക ഔഷധവാരാചരണം മൂന്നിന് രാവിലെ 11ന് കച്ചേരിപ്പടി ആയുർവേദ ആശുപത്രി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും. അന്നുമുതൽ പൊതുജനങ്ങൾക്ക് ഔഷധക്കഞ്ഞി വിതരണം ചെയ്യും.