തൃപ്പൂണിത്തുറ: കോൺഗ്രസ് തൃപ്പൂണിത്തുറ മണ്ഡലം യൂണിറ്റ് കമ്മിറ്റി രൂപികരണ ഏകദിന ശില്പശാല ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സി. പോൾ പതാക ഉയർത്തി. കെ. ബാബു എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റെ മുഹമദ് ഷിയാസ്, ഉമ തോമസ് എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ, കെ.പി.സി.സി സെക്രട്ടറിമാരായ ഐ.കെ. രാജു, കറ്റാനം ഷാജി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ആർ. വേണുഗോപാൽ, രാജു പി. നായർ, ആർ.കെ. സുരേഷ് ബാബു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ് എന്നിവർ പ്രസംഗിച്ചു