കൊച്ചി: കെ.സി.ബി.സി ഫാമിലി കമ്മിഷൻ സംഘടിപ്പിച്ച വിവിധ രൂപതകളിലെ കുടുംബപ്രേഷിത രംഗത്ത് പ്രവർത്തിക്കുന്നവരുടെ സംഗമം കൊച്ചിയിൽ നടന്നു. കെ.സി.ബി.സി ഫാമിലി കമ്മിഷൻ വൈസ് ചെയർമാൻ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ജേക്കബ് പാലാക്കാപ്പിള്ളി അദ്ധ്യക്ഷനായി. ജാഗ്രതാ കമ്മിഷൻ സെക്രട്ടറി ഡോ. മൈക്കിൾ പുളിക്കൽ, ഡോ. സ്റ്റാൻലി മാതിരപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.