snvhss-paravur

പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ‘തളിർക്കട്ടെ പുതുനാബുകൾ’ പദ്ധതിയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറിയും സ്കൂൾ മാനേജറുമായ ഹരി വിജയൻ പ്രകൃതി സംരക്ഷണ സന്ദേശം നൽകി. എൻ.എസ്.എസ് കോ-ഓർഡിനേറ്റർ പ്രീതി, ഹെഡ്മാസ്റ്റർ സി.കെ. ബിജു, യു.ആർ. അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.