photo
ചെറായി ഗൗരീശ്വര ക്ഷേത്രത്തിൽ ഇന്നലെ നടന്ന ആനയൂട്ട്

വൈപ്പിൻ: മലയാളപഴനി ചെറായി ഗൗരീശ്വര ക്ഷേത്രത്തിൽ 22 ആനകളെ അണിനിരത്തി ഇന്നലെ ഗജപൂജയും ആനയൂട്ടും നടത്തി. രാവിലെ ഗജമണ്ഡപത്തിൽ ക്ഷേത്രംതന്ത്രി പറവൂർ രാകേഷ്, മേൽശാന്തി എം.ജി. രാമചന്ദ്രൻ എന്നിവർ കാർമ്മികത്വംവഹിച്ചു.
ക്ഷേത്രമൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ആനകളെ അണിനിരത്തി ഗജസേന ആനപ്രേമി സംഘം ഭാരവാഹികൾ ആനകൾക്ക് പൂമാലചാർത്തി. തുടർന്ന് തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി എം.ജി. രാമചന്ദ്രൻ, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, വിജ്ഞാനവർദ്ധിനി സഭ പ്രസിഡന്റ് വികാസ് മാളിയേക്കൽ, സെക്രട്ടറി വേണു എന്നിവർ ആനയൂട്ട് നടത്തി.
ഓമല്ലൂർ ഗോവിന്ദൻകുട്ടി, കുമാരനല്ലൂർ പുഷ്പ, കുന്നുമ്മേൽ പരശുരാമൻ, കൊളക്കാടൻ കൃഷ്ണൻകുട്ടി, വേണാട്ടുമാറ്റം കല്യാണി, വേണാട്ടുമാറ്റം ശ്രീകുമാർ, ഉഷശ്രീ ശങ്കരൻകുട്ടി, ദുർഗപ്രസാദ്, ഓതറ ശ്രീപാർവതി, കിഴക്കിനേടത്ത് ശ്രീപാർവതി, പോളക്കുളം വിഷ്ണുനാരായണൻ, മുണ്ടക്കൽ ശിവനന്ദൻ, ചന്ദനിക്കാട് ഷീല, മതിലകം മാണിക്യൻ, കാഞ്ഞിരങ്ങാട്ട് ശേഖരൻ, മാറാടി അയ്യപ്പൻ, കുളമാക്കൽ രാജ, ചൂരൂര് മഠം രാജശേഖരൻ, വേമ്പനാട് വാസുദേവൻ, ഹരിപ്പാട് അപ്പു, പുല്ലൂറ്റ് ഉണ്ണിക്കൃഷ്ണൻ, തോട്ടക്കാട്ട് രാജശേഖരൻ എന്നീ ആനകളെയാണ് ഊട്ടിയത്.
ചടങ്ങുകൾക്ക് ആനപ്രേമികൂട്ടായ്മ ഗജസേന ആനപ്രേമിസംഘം പ്രസിഡന്റ് അഭിലാഷ്, സെക്രട്ടറി ഭജേഷ്, ഖജാൻജി അൻസൽദാസ് എന്നിവർ നേതൃത്വം നൽകി.