
ആലങ്ങാട്: രാജ്യത്തിന്റെ 15-ാം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി ദൗപദി മുർമ്മുവിന് ആദരവർപ്പിച്ച് വെളിയത്തുനാട് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അഭിമാന സംഗമം നടത്തി. ആദി ശങ്കര സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ് അദ്ധ്യക്ഷനായി. കേരള വനവാസി വികസന കേന്ദ്രം വൈസ് പ്രസിഡന്റ് പി.കെ. വത്സമ്മ മുഖ്യപ്രഭാഷണം നടത്തി. യു.സി. കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് രാഷ്ട്രപതിയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രദീപ് ജോൺ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.കെ. സദാശിവൻ, ഷിജു ആന്റോ, എ. മാധവൻ, പ്രദീപ് ഈറാട്ട്, അനിൽകുമാർ, സി.പി. സുധീഷ് , ദീപ എം.കെ., പി.കെ. സുബ്രഹ്മണ്യൻ, കെ. സതീശൻ, സി.കെ. വേലായുധൻ, ബാങ്ക് ഡയറക്ടർ ആർ. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.