പെരുമ്പാവൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഗ്രാമ ശാസ്ത്ര കേന്ദ്രം കൊമ്പനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊച്ചു കൂട്ടുകാർക്ക് ഒരു പുസ്തക കൂട പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ പുസ്തക വിതരണം ചെയ്തു. വേങ്ങൂർ ഗ്രാമ പഞ്ചായത്തിലെ ആറ് എൽ.പി സ്‌കൂളുകളിൽ പുസ്തകങ്ങൾ നൽകി. അമ്പതിനായിരം രൂപ വിലമതിക്കുന്ന പുസ്തകങ്ങളാണ് കൊമ്പനാട് ശാസ്ത്ര കേന്ദ്രം സുമനസുകളുടെ സഹായത്തോടെ സ്‌കൂളുകളിലേക്ക് എത്തിച്ചത്. വാർഡ് അംഗം ശ്രീജ ഷിജോ, മേക്കപാല എൽ.പി. സ്‌കൂൾ പ്രധാനാദ്ധ്യാപിക കെ.യു. സരള, പരിഷത്ത് മേഖല സെക്രട്ടറി അഭിലാഷ് അനിരുദ്ധൻ, കമ്മിറ്റി അംഗം പി.കെ. വിജയൻ, കൊമ്പനാട് യൂണിറ്റ് സെക്രട്ടറി ജിബിൻ സാജു, പ്രവർത്തകരായ എൻ.എസ്. ആനന്ദ്, ആൽബിൻ സാജു എന്നിവർ പങ്കെടുത്തു.