വൈപ്പിൻ: ചെറായി സാമൂഹ്യക്ഷേമ സംഘവും സഹോദര സ്ഥാപനമായ വി.എം ധർമ്മരത്‌നം മാസ്റ്റർ സ്മാരക ട്രസ്റ്റും സംയുക്തമായി വിദ്യാഭ്യാസ പുരസ്‌കാര വിതരണം നടത്തി. ചെറായി സഹോദരൻ അയ്യപ്പൻ സ്മാരക ഹാളിൽ നടന്ന സമ്മേളനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.പി.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിജയികൾക്കുള്ള ഉപഹാരം എം.എൽ.എ വിതരണം ചെയ്തു. ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സിപ്പി പള്ളിപ്പുറം സമ്മാനങ്ങൾ നൽകി. സെക്രട്ടറി വി.കെ. സലീവൻ, ബിനുരാജ് പരമേശ്വരൻ,പഞ്ചായത്ത് അംഗങ്ങളായ ഷീലഗോപി, വി.ടി. സൂരജ് എന്നിവർ പ്രസംഗിച്ചു.