ആലങ്ങാട്: കരുമാലൂർ പഞ്ചായത്ത് റസിഡന്റ്സ് അസോസിയേഷൻ മേഖല കമ്മിറ്റി രൂപീകരിച്ചു. ആലങ്ങാട്, കരുമാലൂർ മേഖല കമ്മിറ്റി വിഭജിച്ചാണ് പഞ്ചായത്ത് തലത്തിൽ രൂപീകരിച്ചത്. എഡ്രാക് ജില്ലാ സെക്രട്ടറി ജയപ്രകാശ്, ജില്ലാ വൈസ് പ്രസിഡന്റ് മാധവൻകുട്ടി നായർ, കർമ്മ ജില്ലാ കമ്മിറ്റി അംഗം പി.എസ്. സുബൈർ ഖാൻ എന്നിവർ പങ്കെടുത്തു. സിജിൽ സി. മത്തായി (പ്രസിഡന്റ്), വി.എ. മുഹമ്മദ് ഷെരീഫ് (സെക്രട്ടറി), എം.ജെ. ചാണ്ടി (ട്രഷറർ), അലിൻ ഫെലിക്സ് (വൈസ് പ്രസിഡന്റ്), ഇൻസാഫ്, ഫെർണാണ്ടസ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ പ്രതിനിധിയായി ഫാത്തിമാ ഷംസുദ്ധീനെ നിർദ്ദേശിച്ചു.