മരട്: മോസ്ക് റോഡ് റസിഡൻസ് അസോസിയേഷന്റെയും തൃപ്പൂണിത്തുറ ലോഗോസ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ കേൾവി - സംസാര വൈകല്യനിർണയ ക്യാമ്പ് നടത്തി. അംബേദ്കർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എ.എം. മുഹമ്മദ് അദ്ധ്യക്ഷനായി. കൗൺസിലർ സി.ടി.സുരേഷ്, പി.എക്സ്.ജോളി, ദിവാകരൻ കുളത്തുങ്കൽ, ബോബി കാർട്ടർ, മണ്ടാത്തറ ഭാസ്ക്കരൻ, ആൻ ജൂബി എന്നിവർ പ്രസംഗിച്ചു. 75 പേർ ക്യാമ്പിൽ പങ്കെടുത്ത് ചികിത്സാ നിർദ്ദേശങ്ങൾ സ്വീകരിച്ചു.