മരട്: നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചിങ്ങം ഒന്ന് കർഷക ദിനത്തിൽ ആദരിക്കുന്നതിനായി മികച്ച ക്ഷീര കർഷകൻ, സമ്മിശ്ര കർഷകൻ, കുട്ടി കർഷകൻ, യുവ കർഷകൻ, വനിതാ കർഷക, എസ്.സി കർഷകൻ, മട്ടുപ്പാവ് കൃഷി, വാഴ കൃഷി, തെങ്ങ് കൃഷി, കർഷക തൊഴിലാളി, മികച്ച ഗ്രൂപ്പ് കൃഷി, കർഷക രത്നം എന്നീ വിഭാഗങ്ങളിൽ നിന്നുള്ള നാമനിർദ്ദേശങ്ങൾ ആഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് 12ന് മുൻപായി മരട് കൃഷിഭവനിൽ എത്തിക്കേണ്ടതാണ് കൃഷി ഓഫീസർ അറിയിച്ചു.