കൊച്ചി: വന്ധ്യതാ ചികിത്സാവിദഗ്ദ്ധരുടെ സംഘടനയായ ഇന്ത്യൻ സൊസൈറ്റി ഒഫ് അസിസ്റ്റഡ് റീപ്രൊഡക്ഷൻ (ഐ.എസ്.എ.ആർ) കേരള ഘടകത്തിന്റെ ഏഴാമത് വാർഷികസമ്മേളനം ദേശീയ പ്രസിഡന്റ് ഡോ. നന്ദിത പൽഷേത്കർ ഉദ്ഘാടനം ചെയ്തു. അമിതവണ്ണവും വന്ധ്യതയും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. ദക്ഷിണേന്ത്യയിലെ 300ൽ അധികം വന്ധ്യതാചികിത്സാ വിദഗ്ദ്ധർ പങ്കെടുത്തു. 75ൽ അധികം ശാസ്ത്ര അവബോധ ക്ലാസുകൾക്ക് പുറമെ ഈ രംഗത്ത് സർക്കാർ കൊണ്ടുവന്നിട്ടുള്ള പുതിയ നിയമങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു. ചടങ്ങിൽ കേരള ഘടകം പ്രസിഡന്റ് ഡോ. സതി എം. പിള്ള, സെക്രട്ടറി ഡോ. ഫെസി ലൂയിസ്, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. രാജു നായർ, ഡോ. റാണി ലക്ഷ്മി എന്നിവർ സംസാരിച്ചു.